നാട്ടകം സുരേഷിന് സ്വീകരണം
text_fieldsഒ.ഐ.സി.സി അബ്ബാസിയ യൂനിറ്റ് നാട്ടകം സുരേഷിന് നൽകിയ സ്വീകരണം
കുവൈറ്റ് സിറ്റി: ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അബ്ബാസിയ ഒ.ഐ.സി.സി ഓഫിസ് സന്ദർശിച്ചു. കോട്ടയം ജില്ല പഞ്ചായത്ത് അംഗം നെബു ജോണും നാട്ടകം സുരേഷിനൊപ്പം ഉണ്ടായിരുന്നു. ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള എന്നിവരുടെ നേതൃത്വത്തിൽ ഇരുവർക്കും സ്വീകരണം നൽകി.
ഒ.ഐ.സി.സി കുവൈത്ത് കോട്ടയം ജില്ല കമ്മിറ്റി ജനറൽ ബോഡി യോഗത്തെ നാട്ടകം സുരേഷ് അഭിസംബോധന ചെയ്ത് സംസാരിച്ചു. യോഗത്തിൽ ജില്ല കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ്, ജനറൽ സെക്രട്ടറി ജിജോ തിരുവാർപ്പ്, ട്രഷറർ ബത്താർ വൈക്കം, ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇന്റർനാഷനൽ കുവൈത്ത് കൗൺസിൽ പ്രതിനിധി അനൂപ് സോമൻ, ജോർജ് പുന്നൂസ്, രതീഷ് കുമ്പളത്ത്, പ്രവീൺ കൊല്ലാട്, സൂരജ് അയർക്കുന്നം, ചിന്നു റോയ് എന്നിവർ സംസാരിച്ചു.

