സലാം വളാഞ്ചേരിക്ക് സ്വീകരണം
text_fieldsസലാം വളാഞ്ചേരിക്ക് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരിക്ക് കുവൈത്ത് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് ഹുസൈൻ പനമ്പുലാക്കൻ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ആക്റ്റിങ് പ്രസിഡന്റ് റഹൂഫ് മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി മുൻ പ്രസിഡന്റ് കുഞ്ഞഹമ്മദ് പേരാമ്പ്ര, സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, മലപ്പുറം ജില്ല പ്രസിഡന്റ് അജ്മൽ വേങ്ങര, ജില്ല ജനറൽ സെക്രട്ടറി ഹംസ കരിങ്കപ്പാറ എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ സ്റ്റേറ്റ്-ജില്ല-മണ്ഡലം പ്രതിനിധികൾ പങ്കെടുത്തു. സലാം വളാഞ്ചേരിക്കുള്ള ഉപഹാരം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ഹുസൈൻ മൂടാൽ കൈമാറി. മണ്ഡലം ജനറൽ സെക്രട്ടറി സദക്കത്തുല്ല സ്വാഗതവും സ്റ്റേറ്റ് ഐ.ടി കൺവീനർ മുജീബ് മൂടാൽ നന്ദിയും പറഞ്ഞു.

