Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബുധനാഴ്ച മുതൽ റസ്റ്റാറൻറുകളിൽ ഇരുന്ന് കഴിക്കാനാവില്ല
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ റസ്റ്റാറൻറുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതി റദ്ദാക്കുന്നു. ഫെബ്രുവരി 24 മുതലാണ് ഉത്തരവിന് പ്രാബല്യം. തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. ഷോപ്പിങ് മാളുകൾക്കുള്ളിലെ റസ്റ്റാറൻറുകൾക്കും കഫെകൾക്കും ഉത്തരവ് ബാധകമാണ്. നിലവിൽ രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ മാത്രമാണ് ഇരുന്ന് കഴിക്കാൻ വിലക്കുണ്ടായിരുന്നത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. കർഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ അധികൃതരുടെ ശിപാർശ മന്ത്രിസഭ അംഗീകരിച്ചില്ല.
Next Story

