മത്സരങ്ങളും വിനോദവുമായി റോക് ‘വിന്റർടെയിൻമെന്റ്’
text_fieldsറോക് വിന്റർടെയിൻമെന്റ് ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: റസ്റ്റാറന്റ് ഓണേഴ്സ് അസോസിയേഷൻ (റോക്) ‘വിന്റർടെയിൻമെന്റ്’ എന്ന പേരിൽ പിക്നിക് സംഘടിപ്പിച്ചു. കബദ് റിസോർട്ടിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടി സംഘടന ഉപദേശക സമിതി അംഗം ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷബീർ മണ്ടോളി അധ്യക്ഷത വഹിച്ചു. ചെയർമാൻ അബു കോട്ടയിൽ, ഭാരവാഹികളായ പി.വി. നജീബ്, എൻ.കെ. അബ്ദുൽ റഹീം, മുഹമ്മദ് ഹയ, ഷാഫി മഫാസ്, റഷീദ്, എം.ആർ. നാസർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി. കമറുദ്ദീൻ സ്വാഗതവും പ്രോഗ്രാം കൺവീനർ വി.പി. റുഹൈൽ നന്ദിയും പറഞ്ഞു.
നീന്തൽ, ക്വിസ്, പെനാൽറ്റി ഷൂട്ടൗട്ട്, ലെമൺ സ്പൂൺ റേസ്, മ്യൂസിക് ചെയർ, മ്യൂസിക് ബോൾ ഗെയിം എന്നിങ്ങനെ സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുമായി വ്യത്യസ്ത മത്സരങ്ങൾ നടന്നു. മുഹമ്മദ് റിസ്വിൻ, ഫാത്തിമ നാജിദ, ഹിബ, ഫാത്തിമ സജിന, സബാഹ്, മുഹമ്മദ് ഫഷിം, ഫാത്തിമ മലീഹ എന്നിവർ ഗാനം ആലപിച്ചു. അംഗങ്ങളുടെ ഗാനമേളയും നടന്നു.

