ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സാൽമിയ മെഗാ കാർണിവൽ ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സാൽമിയ 19ാമത് മെഗാ കാർണിവൽ വെള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പരിപാടി. ഹാപ്പി അവർ ഫെയിം ടി.വി താരം വിഗ്നേഷ് പാണ്ഡേ, വാട്ടർ ആൻഡ് ഫയർ ഡ്രം വിദഗ്ധൻ അക്കി, ഡി.ജെ വെൻസ് തുടങ്ങിയ ഇന്ത്യയിൽനിന്നുള്ള പ്രമുഖ കലാകാരന്മാരും ടെലിവിഷൻ താരങ്ങളും സംബന്ധിക്കും.
കുട്ടികളുടെ ഫാഷൻ ഷോ, മെഹന്ദി മത്സരം, കപ്പിൾ ഫാഷൻ ഷോ, റാഫിൾ കൂപ്പൺ നറുക്കെടുപ്പ്, തനൂര ഡാൻസ്, ഭക്ഷ്യമേള, സംഗീത വിരുന്ന്, സാംസ്കാരിക പരിപാടികൾ, മാജിക് ഷോ, ലേസർ ഷോ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ മേളയുടെ ഭാഗമാണ്. കൂടുതൽ വിവരങ്ങൾക്ക് 65022616 എന്ന നമ്പറിൽ ബന്ധപ്പെടണം.
