സാരഥി കുവൈത്ത് പ്രതിനിധികൾ എംബസി സന്ദർശിച്ചു
text_fieldsസാരഥി കുവൈത്ത് പ്രതിനിധികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് പ്രതിനിധികൾ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പ്രതിനിധി സംഘം അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. രണ്ട് ദശാബ്ദത്തിനുശേഷം കുവൈത്തിൽ ഇന്ത്യൻ സ്ഥാനപതിയായി മലയാളിയെ ലഭിച്ചതിലുള്ള സന്തോഷം അദ്ദേഹവുമായി പങ്കുവെച്ചു.
സാധാരണക്കാരായ ഇന്ത്യക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ എംബസി അറ്റസ്റ്റേഷൻ പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നതിനെ കുറിച്ചും പാസ്പോർട്ട് പുതുക്കുന്നതിെൻറ അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട ട്രാക്കിങ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനെ കുറിച്ചും നിർദേശം സമർപ്പിച്ചു.
സാരഥി കുവൈത്ത്, സാരഥി ട്രസ്റ്റ്, സാരഥി സെൻറർ ഫോർ എക്സലൻസ് എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സാരഥി പ്രസിഡൻറ് കെ.വി. സുഗുണൻ, ജനറൽ സെക്രട്ടറി കെ.ആർ. അജി, ട്രഷറർ സി.വി. ബിജു, സാരഥി ട്രസ്റ്റ് ചെയർമാൻ കെ. സുരേഷ്, അഡ്വൈസറി അംഗം കെ.പി. സുരേഷ്, സെക്രട്ടറി ദീപു എന്നിവർ വിശദീകരിച്ചു.

