മലർവാടി ലിറ്റിൽ സ്കോളർ: രജിസ്ട്രേഷൻ നാളെ അവസാനിക്കും
text_fieldsകുവൈത്ത് സിറ്റി: മലർവാടി ബാലസംഘം കേരളയും ടീൻ ഇന്ത്യ കേരളയും ചേർന്ന് സംഘടിപ്പിക്കുന്ന മലർവാടി ലിറ്റിൽ സ്കോളർ ഫോർ ഗ്ലോബൽ കേരളൈറ്റ്സ് വിജ്ഞാനോത്സവത്തിെൻറ രജിസ്ട്രേഷൻ ബുധനാഴ്ച അവസാനിക്കും. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന മലയാളികളായ എല്ലാ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി ഓൺലൈനിലാണ് മത്സരം നടക്കുക.
ഒന്നാംഘട്ടം ജനുവരി 23ന് ഹൈസ്കൂൾ വിഭാഗത്തിനും ജനുവരി 29ന് യു.പി വിഭാഗത്തിനും ജനുവരി 30ന് എൽ.പി വിഭാഗത്തിനും നടക്കും. രണ്ടാംഘട്ടം ഫെബ്രുവരി 13നും ഫൈനൽ റൗണ്ട് ഫെബ്രുവരി 28നുമാണ് നടക്കുക. സാഹിത്യം, കല, സംസ്കാരം, ആനുകാലികം, പൊതുവിജ്ഞാനം തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ലാപ്ടോപ്, മൊബൈൽ ഫോൺ, ടാബ് തുടങ്ങിയ വിലയേറിയ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുക. രജിസ്റ്റർ ചെയ്യാനും മാതൃക ചോദ്യങ്ങൾക്കും മറ്റു വിശദാംശങ്ങൾക്കും www.malarvadi.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

