ശാസ്ത്രമേള ഏപ്രിൽ 28ന്
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്തും ബാലവേദിയും സംയുക്തമായി കുവൈത്തിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സയൻസ് ഫെയർ, സയൻഷ്യ-2023 സംഘടിപ്പിക്കുന്നു. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയ മേള, ഐ.ടി ഫെയർ എന്നിങ്ങനെ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം. ഏപ്രിൽ 28ന് രാവിലെ എട്ടു മുതൽ ഖൈത്താൻ കാർമൽ സ്കൂളിലാണ് പരിപാടി.
രജിസ്ട്രേഷന് കലയുടെ https://kalakuwait.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 6284396, 94933192, 96007646, 66071003 എന്നീ നമ്പറുകളിലും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9493 3192 എന്ന നമ്പറിലും ബന്ധപ്പെടാം.അവസാന തീയതി ഏപ്രിൽ 20.

