സുരക്ഷ പരിശോധന തുടരുന്നു; 68 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്ത് സുരക്ഷ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം റെസിഡൻറ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 68 പേർ അറസ്റ്റിലായി. പിടിയിലായ എല്ലാവരെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായവരിൽ കൂടുതൽ. നിയമലംഘനങ്ങൾക്കെതിരായ പരിശോധനകൾ തുടരുമെന്നും നാടുകടത്തല്‍ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
നിയമലംഘകരെ കണ്ടെത്തൽ, തൊഴിൽ മേഖല ശുദ്ധീകരിക്കൽ, ജനസംഖ്യ അസന്തുലിതാവസ്ഥ ക്രമീകരിക്കൽ എന്നിവയുടെ ഭാഗമായാണ് നടപടി. പൊതു സുരക്ഷാകാര്യ വിഭാഗം, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്ക്യൂ പൊലീസ് എന്നിവയെല്ലാം ഒരുമിച്ചും അല്ലാതെയും പരിശോധന നടത്തുന്നുണ്ട്. മേയിൽ ആരംഭിച്ച പരിശോധനയിൽ ഇതിനകം ആയിരത്തോളം പ്രവാസികൾ അറസ്റ്റിലായിട്ടുണ്ട്.

