Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീനിയർ പ്രഫഷനൽ ജെറ്റ് സ്കീ: കുവൈത്തിന് മൂന്നാം സ്ഥാനം
text_fieldsbookmark_border
കുവൈത്ത് ജെറ്റ് സ്കീ റൈഡർ റാഷിദ് അൽ ദവാസ് വിക്ടറി സ്റ്റാൻഡിൽ
കുവൈത്ത് സിറ്റി: ഇന്തോനേഷ്യയിൽ നടന്ന ലോക സീനിയർ പ്രഫഷനൽ ജെറ്റ് സ്കീ മാരത്തൺ റേസിൽ കുവൈത്ത് ജെറ്റ് സ്കീ റൈഡർ റാഷിദ് അൽ ദവാസ് മൂന്നാം സ്ഥാനം നേടി. നേട്ടത്തിൽ അൽ ദവാസ് സന്തോഷം പ്രകടിപ്പിച്ചു. 22 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് 22 മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു.
മൂന്ന് റൗണ്ടുകൾ അടങ്ങുന്ന ടൂർണമെന്റിൽ ഓരോ റൗണ്ടിനും രണ്ട് ഘട്ടങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റർനാഷനൽ മറൈൻ സ്പോർട്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഈ മാസം 21നാണ് ചാമ്പ്യൻഷിപ് ആരംഭിച്ചത്.
Next Story

