കെ.എസ്. ബഷീറിന് കെ.ഐ.ജി യാത്രയയപ്പ്
text_fieldsപ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കെ.ഐ.ജി ഗാർഡൻ യൂനിറ്റ് അംഗം കെ.എസ്. ബഷീറിന്
കെ.ഐ.ജി സാൽമിയ ഏരിയ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ഉപഹാരം നൽകുന്നു
സാൽമിയ: നീണ്ടകാലത്തെ കുവൈത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് സ്ഥിരതാമസത്തിനുപോകുന്ന കെ.ഐ.ജി ഗാർഡൻ യൂനിറ്റ് അംഗം കെ.എസ്. ബഷീറിന് കെ.ഐ.ജി സാൽമിയ ഏരിയ യാത്രയയപ്പ് നൽകി. പ്രസിഡൻറ് ഷുക്കൂർ വണ്ടൂർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ആസിഫ് ഖാലിദ് സ്വാഗതം പറഞ്ഞു. കേന്ദ്ര വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ, അമീർ കാരണത്ത്, അബ്ദുൽ ശുക്കൂർ വണ്ടൂർ, റിഷ്ദിൻ അമീർ, വി.എം. ഇസ്മായിൽ മാള, ആസിഫ് ഖാലിദ് എന്നിവർ സംസാരിച്ചു.
സക്കീർ ഹുസൈൻ തുവ്വൂർ കെ.എസ്. ബഷീറിന് ഏരിയയുടെ ഉപഹാരം നൽകി. കെ.എസ്. ബഷീർ മറുപടി പ്രസംഗം നടത്തി.

