എസ്.വി. അഷ്റഫിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെ.കെ.എം.എ ഹവല്ലി ബ്രാഞ്ച് പ്രസിഡൻറ് എസ്.വി. അഷ്റഫിന് സിറ്റി സോണൽ, ഹവല്ലി ബ്രാഞ്ച് കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പ് നൽകി.
ഓൺലൈൻ പരിപാടി ബ്രാഞ്ച് ട്രഷറർ അഷറഫിെൻറ പ്രാർഥനയോടെ ആരംഭിച്ചു. സിറ്റി സോണൽ പ്രസിഡൻറ് കരീം അധ്യക്ഷത വഹിച്ചു.ബ്രാഞ്ച് പ്രസിഡൻറ് പി.കെ. ജാഫർ സ്വാഗതം പറഞ്ഞു. കെ.കെ.എം.എ രക്ഷാധികാരി അക്ബർ സിദ്ദീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് അബ്ദുൽ സലാം, കേന്ദ്ര ഭാരവാഹികൾ, സോണൽ ഭാരവാഹികൾ, ബ്രാഞ്ച് ഭാരവാഹികൾ, യൂനിറ്റ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
രക്ഷാധികാരി അക്ബർ സിദ്ദീഖും പ്രസിഡൻറ് അബ്ദുൽ സലാമും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. സെക്രട്ടറി ഷാഫി കാഞ്ഞങ്ങാട് നന്ദി പറഞ്ഞു.

