വീട്ടിൽ തീപടർന്ന് നിരവധി പേർക്ക് പരിക്ക്
text_fieldsകുവൈത്ത് സിറ്റി: സുലൈബിഖാത്തിൽ വീട്ടിൽ തീ പടർന്നു നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ട് വടക്കുപടിഞ്ഞാറൻ സുലൈബിഖാത്തിലാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ നീ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി. വൈകാതെ തീ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണത്തിലാക്കിയതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. വീട്ടിലെ ഉപകരണങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. താപനില ഉയരുന്നതോടെ രാജ്യത്ത് തീ പിടിത്ത കേസുകൾ ഉയരാറുണ്ട്. ഇതിൽ ജാഗ്രത പുലർത്തണം. അഗ്നിപ്രതിരോധ മാർഗങ്ങൾ കെട്ടിടത്തിലും വീടുകളിലും ഉറപ്പാക്കലും അനിവാര്യമാണ്.

