തിരുവല്ല പ്രവാസി അസോസിയേഷൻ സിൽവർ ജൂബിലി ലോഗോ പ്രകാശനം
text_fieldsതിരുവല്ല പ്രവാസി അസോസിയേഷൻ സിൽവർ ജൂബിലി ലോഗോ പ്രകാശനം കെ.എസ്. വർഗീസ് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ കുവൈത്ത് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ലോഗോ രക്ഷാധികാരി കെ.എസ്. വർഗീസ് പ്രകാശനം ചെയ്തു. പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറർ ബൈജു ജോസ്, റെജി കോരുത്, ഷിജു ഓതറ, അലക്സ് കാറ്റോട്, ശിവകുമാർ തിരുവല്ല, കെ.ആർ.സി റെജി ചാണ്ടി എന്നിവർ സംസാരിച്ചു.
സജി പൊടിയാടി, റെജി കെ. തോമസ്, ജിനു ജോസ്, സുരേഷ് വർഗീസ്, ജിജി നൈനാൻ, സുജൻ ഇടപ്രാൽ, ജെറിൻ വർഗീസ്, ഷാജി എബ്രഹാം എന്നിവർ നേതൃത്വം നൽകി. സിൽവർ ജൂബിലിയോടനുബന്ധിച്ച് തിരുവല്ലയിൽ ഗവ. ആശുപത്രിയിലും പരിസര പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ വീൽ ചെയറുകളും, 25 രോഗികൾക്ക് ഡയാലിസിസും അടക്കമുള്ള വിവിധ ചാരിറ്റി പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

