എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനാചരണവും അനുസ്മരണവും
text_fieldsഎസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനാചരണവും അനുസ്മരണവും കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു. അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര വൈസ് പ്രസിഡന്റ് ഇൽയാസ് മൗലവി അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി ഉദ്ഘാടനം നിർവഹിച്ചു.
അബ്ദുൽ ഗഫൂർ ഫൈസി പൊന്മള എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിന സന്ദേശം കൈമാറി. അബ്ദുൽ ഹമീദ് അൻവരി അനുസ്മരണം പ്രഭാഷണം നിർവഹിച്ചു. ഉസ്മാൻ ദാരിമി അടിവാരം പ്രാർത്ഥന നിർവഹിച്ചു. യൂനിറ്റ്, മേഖല, കേന്ദ്ര നേതാക്കളും പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി ആബിദ് ഫൈസി നെല്ലായ സ്വാഗതവും ഇ.എസ് അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.

