സാമൂഹിക പ്രവർത്തകൻ നിര്യാതനായി
text_fieldsഅബ്ദുൽ ഗഫൂർ
നജ്റാൻ: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി നഗരമായ നജ്റാനിൽ ഇന്ത്യൻ സാമൂഹികപ്രവർത്തകൻ നിര്യാതനായി. കർണാടക മംഗലാപുരം സ്വദേശി അബ്ദുൽ ഗഫൂറാണ് (62) മരിച്ചത്. ഉറക്കത്തിൽ മസ്തിഷ്കാഘാതമുണ്ടായതിനെ തുടർന്ന് നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെൽഫെയർ കമ്മിറ്റി (സി.സി.ഡബ്ല്യു.എ) അംഗവുമായിരുന്ന ഇദ്ദേഹം 30 വർഷമായി ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ജീവകാരുണ്യപ്രവര്‍ത്തന രംഗത്തും നിറസാന്നിധ്യമായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ബഹ്റൈനിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന മകൾ വിവരമറിഞ്ഞ് നജ്റാനിലെത്തി.
കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി നജ്റാനിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

