സൗഹൃദ വേദി സാൽമിയ ഭാരവാഹികൾ
text_fieldsരാജൻ എ.കെ.ആർ, അനീഷ ജേക്കബ്, അമീർ കാരണത്ത്
കുവൈത്ത് സിറ്റി: സൗഹൃദ വേദി സാൽമിയ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗഹൃദവേദി സെൻട്രൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് മുഹമ്മദ് ഷിബിലി തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. മുൻ പ്രസിഡന്റ് ജോർജ് പയസ്സ്, മുൻ സെക്രട്ടറി മനോജ് പരിമണം, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ ആശംസകൾ നേർന്നു. ഭാരവാഹികൾ: രാജൻ എ.കെ. ആർ (പ്രസി), അനീഷ ജേക്കബ് (സെക്ര), അമീർ കാരണത്ത് (ജന. കൺവീനർ), നസീർ കൊച്ചിൻ (വൈ. പ്രസി), ജ്യോതി പാർവതി (ജോ.സെക്ര), ജോർജ് പയസ്, മനോജ് പരിമണം, സിസിൽ കൃഷ്ണൻ, ഹേമന്ത് കുമാർ, അജയ് നായർ, വിഷ്ണു നടേശ്, വിവേക് എം.വി, ഡോ. രാഹുൽ രാജ് (എക്സിക്യൂട്ടിവ് കമ്മിറ്റി).

