ശൈഖ് ജാബിര്‍ കടല്പാലത്തില് ആത്മഹത്യശ്രമം
text_fieldsകുവൈത്ത് സിറ്റി: ശൈഖ് ജാബിര്‍ കടല്പാലത്തില് വീണ്ടും ആത്മഹത്യശ്രമം. പാലത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സംഭവം അറിഞ്ഞ ഉടൻ ഷുവൈഖ്, സാൽമിയ ഫയർ ആൻഡ് മാരിടൈം റെസ്ക്യൂ സെന്ററുകളിലെ അഗ്നിശമനസേനാംഗങ്ങൾ കുതിച്ചെത്തുകയും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമായിരുന്നു. രക്ഷപ്പെടുത്തിയ യുവതിയെ മെഡിക്കൽ എമർജൻസിക്ക് കൈമാറി. ആത്മഹത്യശ്രമത്തിന് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശൈഖ് ജാബിര്‍ കടല്‍പാലത്തില്‍നിന്ന് ആത്മഹത്യശ്രമങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനെ തുടര്‍ന്ന് പൊലീസ് ജാഗ്രത വര്‍ധിപ്പിക്കുകയും പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

