നാഷനൽ ഗാർഡുകൾക്ക് പൂർണ പിന്തുണ- ഡെപ്യൂട്ടി ചീഫ്
text_fieldsനാഷനൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ശൈഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അസ്സബാഹ് ഉദ്യോഗസ്ഥർക്കൊപ്പം
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ പ്രതിരോധത്തിലും സുരക്ഷയിലും നാഷനൽ ഗാർഡുകൾ വഹിക്കുന്ന പങ്ക് വലുതെന്ന് നാഷനൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ശൈഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അസ്സബാഹ്. നാഷനൽ ഗാർഡുകൾക്ക് കുവൈത്ത് നേതൃത്വം പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ദേശീയ ഗാർഡിന്റെ കബ്ദ് റിലേ സ്റ്റേഷൻ അദ്ദേഹം സന്ദർശിച്ചു. നാഷനൽ ഗാർഡ് ചീഫ് ശൈഖ് സലിം അൽ അലി അസ്സബാഹിന്റെ ആശംസകൾ ശൈഖ് ഫൈസൽ കൈമാറി. രാജ്യത്തെ സുപ്രധാന സ്ഥലങ്ങൾ സുരക്ഷിതമാക്കുന്നതിൽ ദേശീയ ഗാർഡുകളുടെ ശ്രമങ്ങളെ ഡെപ്യൂട്ടി ചീഫ് പ്രശംസിച്ചു. പൂർണ ജാഗ്രത പുലർത്താനും തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ പ്രതിജ്ഞാബദ്ധരായിരിക്കാനും ഉണർത്തി. എല്ലാ ചുമതലകളിലും വിജയിക്കട്ടെയെന്നും ആശംസിച്ചു.

