തംകീൻ സമ്മേളനം: ടീ-ഷർട്ട് പ്രകാശനം ചെയ്തു
text_fieldsകെ.എം.സി.സി തംകീൻ സമ്മേളനം ടീഷർട്ട് പ്രകാശനം പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംഘടിപ്പിക്കുന്ന തംകീൻ മഹാസമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ടീ-ഷർട്ട് പുറത്തിറക്കി.
ഫർവാനിയ ഫ്രണ്ട് ലൈൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങളും ജനറൽ സെക്രട്ടറി മുസ്തഫ കാരിയും ചേർന്ന് തംകീൻ മിഡിയ പ്രചാരണ വിങ് ജനറൽ കൺവീനർ റഫീക്ക് ഒളവറക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ട്രഷറർ ഹാരിസ് വെള്ളിയോത്ത്, വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, എം.ആർ. നാസർ, ഗഫൂർ വയനാട്, ഫിയാസ് പുകയൂർ, അബ്ദുല്ല കടവത്ത്, സലാം ചെട്ടിപ്പടി, ഉസ്മാൻ ഹാജി വില്യാപ്പള്ളി എന്നിവർ പങ്കെടുത്തു.

