തനിമ, ബി.ഡി.കെ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: തനിമ കുവൈത്ത്, ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിെൻറ സഹകരണത്തോടെ പുതുവത്സരാഘോഷ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെൻട്രൽ ബ്ലഡ് ബാങ്കിെൻറ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻററിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് ആറുവരെയാണ് ക്യാമ്പ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പ്.
കോവിഡ് പശ്ചാത്തലത്തിൽ കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിൽ നേരിടുന്ന രക്ത ദൗർലഭ്യം നേരിടാനാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ http://www.bdkkuwait.org/event-registration എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം. ബി.ഡി.കെ: മംഗഫ്, ഫഹാഹീൽ: 69302536, മഹബൂല, അബൂഹലീഫ: 98557344, സാൽമിയ: 69699029, ഫർവാനിയ: 98738016, അബ്ബാസിയ: 66149067. തനിമ: 50707931, 99629915, 97787892.

