Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അധ്യാപക ദിനാഘോഷം
text_fieldsbookmark_border
ദി ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് അധ്യാപക ദിനാഘോഷത്തിൽ നിന്ന്
കുവൈത്ത് സിറ്റി: അധ്യാപക ദിനത്തിന്റെ ഭാഗമായി ദി ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് കുവൈത്ത് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥികളുടെ സംഗീതാലാപനം, പ്രസംഗം, ഡാൻസ്, നാടകം എന്നിവ പരിപാടിക്ക് മനോഹാരിത നൽകി. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.
സ്കൂൾ ഡയറക്ടർ ഷേർളി ഡെന്നിസ് വിദ്യാർഥികൾക്ക് ബോധവത്കരണ സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ബിസ്മിത ഷംസുദ്ദീൻ നന്ദി പറഞ്ഞു.
Next Story

