Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാസ്പോർട്ട് അപേക്ഷ പോർട്ടലിന് സാങ്കേതിക തകരാർ

text_fields
bookmark_border
പാസ്പോർട്ട് ആവശ്യത്തിനായി ഔട്ട്സോഴ്സ് കേന്ദ്രം സന്ദർശിക്കും മുമ്പ് ബന്ധപ്പെടണം
പാസ്പോർട്ട് അപേക്ഷ പോർട്ടലിന് സാങ്കേതിക തകരാർ
cancel
Listen to this Article

കുവൈത്ത് സിറ്റി: സാങ്കേതിക കാരണങ്ങളാൽ പാസ്പോർട്ട് അപേക്ഷ പോർട്ടൽ ഇപ്പോർ പ്രവർത്തിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ടെക്നിക്കൽ ടീം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വൈകാതെ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വാർത്തക്കുറിപ്പിൽ പറഞ്ഞു. പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ബി.എൽ.എസ് ഔട്ട്സോഴ്സ് സെന്റർ സന്ദർശിക്കുന്നതിനു മുമ്പ് അവരുടെ കാൾ സെന്ററുമായി ബന്ധപ്പെടണം. 22211228 എന്ന ഫോൺ നമ്പറിലോ 65506360 എന്ന വാട്സ്ആപ് നമ്പറിലോ ബന്ധപ്പെടാം. വാട്സ്ആപ്പിൽ ടെക്സ്റ്റ്, ഓഡിയോ മെസേജ് അയച്ചാണ് ബന്ധപ്പെടേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന വിലാസത്തിലും ബന്ധപ്പെടാം. വിസ, കോൺസുലർ ഡോക്യുമെന്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ പതിവുപോലെ തുടരുന്നതായും എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Technical glitch to the passport application portal
Next Story