കലാ -വിനോദ പരിപാടികളുമായി ടെക്സാസ് കുവൈത്ത് പിക്നിക്
text_fieldsടെക്സാസ് കുവൈത്ത് പിക്നിക്കിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (ടെക്സാസ്) കുവൈത്ത് പിക്നിക് സുലൈബിയ മുബാറക്കിയ വില്ലയിൽ നടന്നു. രണ്ട് ദിവസമായി നടന്ന പിക്നികിൽ മുതിർന്നവരും സ്ത്രീകളും കുട്ടികളും വ്യത്യസ്തങ്ങളായ കലാ കായിക പരിപാടികൾ അവതരിപ്പിച്ചു. വിനോദ കായിക മത്സരങ്ങളും നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അരുൺ രാജഗോപാൽ, വൈസ് പ്രസിഡന്റ് സുമേഷ് സുധാകരൻ, അഡ്വൈസറി ബോർഡ് അംഗം ജയകുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ലിൻസി, അനിൽ രാജ്, അജീഷ് എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.ജനറൽ സെക്രട്ടറി ജോർജ്ജ് സ്വാഗതവും ട്രഷറർ കനകരാജൻ നന്ദിയും പറഞ്ഞു.

