ടെക്സാസ് ഓണം- ഈദ് സംഗമം ഫ്ലയർ പ്രകാശനം
text_fieldsതിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ ഓണം- ഈദ് സംഗമം ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (ടെക്സസ്) കുവൈത്ത് ഈ വർഷത്തെ ഓണം ഈദ് സംഗമം ‘ഈദിൻ നിറവിൽ പൊന്നോണം’ എന്ന പേരിൽ സംഘടിപ്പിക്കും. അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ആഘോഷത്തിന്റെ ഫ്ലയർ പ്രകാശനം ചെയ്തു.
പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം പ്രോഗ്രാം കൺവീനർ രതീഷ് വർക്കലക്ക് ഫ്ലയർ നല്കി പ്രകാശനം നിർവഹിച്ചു.ജനറൽ സെക്രട്ടറി ജോർജ് സ്വാഗതം പറഞ്ഞു. അഡ്വൈസറി ബോർഡ് മെംബർ ജയകുമാർ ആശംസയറിയിച്ചു. വൈസ് പ്രസിഡന്റ് സുമേഷ് സുധാകരൻ, ജോയൻറ് സെക്രട്ടറി ജോണികുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ബിജു സ്റ്റീഫൻ, പ്രവീൺ, ബാബു, ലിൻസി, അനിൽ രാജ്, ബിജോയ്, കിരൺ, മനോജ്, യൂസഫ് എന്നിവർ പങ്കെടുത്തു.ജോയൻറ് ട്രഷറർ രതീഷ് വർക്കല നന്ദി അറിയിച്ചു.

