തണൽ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsതണൽ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം ഫാറൂഖ് ഹമദാനി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തണൽ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം അബ്ബാസിയ ഇന്ത്യൻ യുനൈറ്റഡ് സ്കൂളിൽ വെച്ചു സംഘടിപ്പിച്ചു. സംഗമം ഫാറൂഖ് ഹമദാനി ഉദ്ഘാടനം ചെയ്തു. അഷ്റഫ് എകരൂൽ മുഖ്യ പ്രഭാഷണം നടത്തി.
തണൽ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സുൽഫി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സത്താറിന്റെ നേതൃത്വത്തിൽ അബ്ദുൽ റഷീദ് മഹളരി ദുആ മജിലിസ് നടത്തി.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ മുസ്തഫ ഹംസ,മനോജ് മാവേലിക്കര, വിജയൻ ഇന്നസിയ, അനന്തു, ജലീൽ, ഷംസു, സുരേഷ് മാത്തൂർ, പി.എം. നായർ എന്നിവർ ആശംസകൾ അറിയിച്ചു. ജോ. സെക്രട്ടറി ഹംസ സ്വാഗതവും ഉപദേശക സമിതി അംഗം അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.

