'ഭൂമിയിലെ മാലാഖ'മാർക്ക് ഫോക്കിെൻറ ആദരം
text_fieldsഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റേസ് അസോസിയേഷൻ കണ്ണൂർ മഹോത്സവ ഭാഗമായി ആദരിച്ച ആരോഗ്യ പ്രവർത്തകർ
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റേസ് അസോസിയേഷൻ (ഫോക്ക്) കണ്ണൂർ മഹോത്സവ ഭാഗമായി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.
ഫോക്കിെൻറ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സഹകരിച്ച കുവൈത്തിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരായ നിതീഷ് നാരായണൻ കണ്ണൂർ, നിമിഷ് അപ്പച്ചൻ കോട്ടയം, ജിതിൻ അഗസ്റ്റിൻ കണ്ണൂർ, ജെറിൻ വി. ഫ്രാൻസിസ് കണ്ണൂർ, രമ്യ ശ്യാം കോട്ടയം, പ്യാരി ഓമനക്കുട്ടൻ കണ്ണൂർ, ശരത് നാരായണൻ കണ്ണൂർ, ഷൈജു എബ്രഹാം മംഗളൂരു, ജിഷ സുരേഷ് കണ്ണൂർ, റോബർട്ട് സൈമൺ കോട്ടയം, വി.സി. ഷിൽവി കണ്ണൂർ, റിജോ മാത്യു എറണാകുളം, ജെസി ഹരികൃഷ്ണൻ കണ്ണൂർ എന്നിവരെയാണ് ആദരിച്ചത്.

