ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് തുടക്കം
text_fieldsഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മത്സരാർഥികൾ
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വാർഷിക ഷൂട്ടിങ് ചാമ്പ്യൻഷിപ് ശൈഖ് സബാഹ് അൽ അഹമ്മദ് ഷൂട്ടിങ് കോംപ്ലക്സിൽ തുടങ്ങി. അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി 400 ഷൂട്ടർമാർ മത്സര രംഗത്തുണ്ട്. ആദ്യദിനത്തിൽ വനിത ട്രാപ് വിഭാഗത്തിൽ സാറാ അൽ ഹവൽ ഒന്നാംസ്ഥാനം നേടി. യഥാക്രമം സൈന ഹമൂദും അസ്മ അബ്ദുൽ മാലെക്കും രണ്ടും മൂന്നും സ്ഥാനത്ത് എത്തി. വനിതകളുടെ സ്കീറ്റിൽ ശൈഖ അൽ റാഷിദി ഒന്നാമതെത്തി. ഇമാൻ അൽഷാമ, അഫ്ര ബിൻ ഹുസൈൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ ഇസ്രാ ബഹ്മാൻ ഒന്നാമതെത്തി. ആലിയ ബുസാഖർ രണ്ടാം സ്ഥാനത്തെത്തി. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ ഷൂട്ടർ ഹമദ് അൽ നംഷാൻ ആധിപത്യം പുലർത്തി. ഹസ്സൻ അൽ മുല്ല, ഫഹദ് അൽ ദാരെയെ എന്നിവർ രണ്ടാമതെത്തി.

