തിരുവല്ല പ്രവാസി അസോസിയേഷൻ അനുമോദനം
text_fieldsതിരുവല്ല പ്രവാസി അസോസിയേഷൻ ആദരം ഏറ്റുവാങ്ങിയ കുട്ടികളും സംഘാടകരും
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ആഭിമുഖ്യത്തിൽ പ്ലസ്ടു, പത്താം ക്ലാസ്സ് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പ്രസിഡന്റ് ജെയിംസ് വി. കൊട്ടാരം അധ്യക്ഷത വഹിച്ചു. യോഗം യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.എസ്. വർഗീസ്, ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, ചെയർമാൻ റെജി കോരുത്, ട്രഷറർ ബൈജു ജോസ് എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ സി. രാധാകൃഷ്ണൻ കുട്ടികൾക്ക് മെമെന്റോ കൈമാറി. മിത്തു ചെറിയാൻ പരിപാടി നിയന്ത്രിച്ചു. ശിവകുമാർ തിരുവല്ല, ഷിജു ഓതറ, അലക്സ് കറ്റോട്, സുജൻ ഇടപ്രാൽ, റെജി കെ തോമസ്, ഷാജി മുതിരക്കാല, ജിജി നൈനാൻ, ബോണി തോമസ്, ബിനു ജോസഫ് എന്നിവർ നേതൃത്വം നൽകി.

