തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം
text_fieldsതിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം പ്രസിഡൻറ് എബി സാം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റെജി കോരുത്ത്, ട്രഷറർ ജെയിംസ് വി. കൊട്ടാരം, അലക്സ് കറ്റൊട്, ക്രിസ്റ്റി അലക്സാണ്ടർ, ഷിജു ഓതറ, റൈജു അരീക്കര, റെജി ഒമേഗ, ഷെബി കുറുപ്പൻപറമ്പിൽ എന്നിവർ സംസാരിച്ചു. അരുൺ എബി, ബൈജു ജോസ്, സന്തോഷ് കുന്നുംപുറം, എബി തോമസ്, സജി അമ്പലപ്പാട്, ഐലെൻ ഷെബി, അക്സ സജി, ടാറ്റ റെജി തിരുവല്ല, സുരേഷ്, അജേഷ് കുമാർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ഷെറിൻ അരുൺ, റസാഖ് മാടായി എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും കുട്ടികളുടെ വിവിധ കലപരിപാടികളും കലാമത്സരങ്ങളും ഉണ്ടായിരുന്നു.

