‘തിരുവല്ല ഫെസ്റ്റ്’ സെപ്റ്റംബറിൽ: പോസ്റ്റർ പ്രകാശനംചെയ്തു
text_fields‘തിരുവല്ല ഫെസ്റ്റ്’ പോസ്റ്റർ പ്രകാശന ചടങ്ങിൽ ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ സിൽവർ ജൂബിലി ‘തിരുവല്ല ഫെസ്റ്റ്’ സെപ്റ്റംബർ 26ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ ഗായകർ നയിക്കുന്ന ഗാനസന്ധ്യയും വിവിധ കലാപരിപാടികളും ആഘോഷഭാഗമായി സംഘടിപ്പിക്കും. ഫെസ്റ്റിന്റെ പോസ്റ്റർ നിക്സൺ ജോർജ് സീനിയർ അംഗം ഫിലിപ്പ് ജോർജിനു നൽകി നിർവഹിച്ചു.
പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.എസ് വർഗീസ്, ജനറൽ സെക്രട്ടറി റൈജു അരീക്കര, അഡ്വൈസറി ചെയർമാൻ റെജി കോരുത്, കൺവീനർ ഷിജു ഓതറ, ട്രഷറർ ബൈജു ജോസ് വനിത വേദി അംഗങ്ങളായ ജൂലി അലക്സ്, ലിജി ജിനു എന്നിവർ പ്രസംഗിച്ചു. അലക്സ് കറ്റോട്, ശിവകുമാർ തിരുവല്ല, ടിൻസി ഇടുക്കിള, എബി തോമസ്, സുജൻ ഇടപ്രാൽ, മഹേഷ് ഗോപാലകൃഷ്ണൻ, ഷെബി കുറുപ്പൻ പറമ്പിൽ, റെജി കെ തോമസ് സജി പൊടിയാടി ജിജിനൈനാൻ, ഷാജി എന്നിവർ നേതൃത്വം നൽകി.

