തിരുവല്ല പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsതിരുവല്ല പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ ഫാറൂഖ് ഹമദാനി
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് തിരുവല്ല പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. പ്രസിഡന്റ് ജെയിംസ് വി.കൊട്ടാരം അധ്യക്ഷത വഹിച്ചു. ഫാ.ഗീവർഗീസ് ജോൺ മണത്തറ ഉദ്ഘാടനം ചെയ്തു.
ഫാറൂഖ് ഹമദാനി റമദാൻ സന്ദേശം നൽകി. കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് മുഖ്യാതിഥി ആയിരുന്നു. രക്ഷാധികാരികളായ എബി വരിക്കാട്, കെ.എസ്. വർഗീസ്, കേരള പ്രവാസി അസോസിയേഷൻ രക്ഷധികാരി തോമസ് പള്ളിക്കൽ, നിക്സൺ ജോർജ്, റെജി കോരുത്, ഷാഹുൽ ബേപ്പൂർ, സക്കീർ പുത്തൻപാലം, എൻ.എസ്. ജയൻ, മാത്യു ഫിലിപ്പ്, തമ്പി ലൂക്കോസ്, ടൈറ്റസ് വർഗീസ്, ലാലു ജേക്കബ്, ജോഫി മലബാർ ഗോൾഡ്, റിനോ എബ്രഹാം, ഷെറിൻ മാത്യു, നിസ്സാം എം, റെജി ചാക്കോ ഓമെഗാ, ബെന്നി പയമ്പള്ളി, ഷിജു ഓതറ വർഗീസ് പോൾ എന്നിവർ ആശംസകൾ അറിയിച്ചു.
സെക്രട്ടറി റയ്ജു അരീക്കര സ്വാഗതവും ട്രഷറർ ബൈജു ജോസ് നന്ദിയും പറഞ്ഞു. അലക്സ് കാറ്റോട്, ശിവകുമാർ തിരുവല്ല, ടിൻസി ഇടുക്കിള, സുജൻ ഇടപ്രാൽ, ഷെബി തോമസ്, എബി തോമസ്, കെ.ആർ.സി റെജി ചാണ്ടി, മഹേഷ് ഗോപാലകൃഷ്ണൻ, റെജി കെ.തോമസ്, ജിബു ഇട്ടി, ഷാജി മുതിരപ്പറമ്പിൽ, ജിജി നൈനാൻ, ലിജി ജിനു, സോണി കിരൺ, ലിജി സജീവ്, ലീന റെജി, ഷെറിൻ അരുൺ എന്നിവർ നേതൃത്വം നൽകി.

