കെ.എം.സി.സിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി
text_fieldsകുവൈത്ത് കെ.എം.സി.സിയിലേക്ക് കടന്നുവന്നവർക്ക് അംഗത്വവും സ്വീകരണവും നൽകുന്ന പരിപാടി ഉപദേശക സമിതി ചെയർമാൻ നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ പ്രസ്ഥാനങ്ങളിൽനിന്ന് കുവൈത്ത് കെ.എം.സി.സിയിലേക്ക് കടന്നുവന്നവർക്ക് അംഗത്വവും സ്വീകരണവും നൽകി. തൃശൂർ ജില്ലയിലെ ഗുരുവായൂർ മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകർക്കാണ് സ്വീകരണം നൽകിയത്. കുവൈത്ത് കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ നാസർ അൽ മഷ്ഹൂർ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു.
അബ്ബാസിയ കെ.എം.സി.സി ഓഫിസിൽ നടന്ന സ്വീകരണ പരിപാടിയിൽ കെ.എം.സി.സി ഗുരുവായൂർ മണ്ഡലം പ്രസിഡൻറ് അബ്ദുറഹ്മാൻ വൈലത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് വാളൂർ, ട്രഷറർ എം.ആർ. നാസർ, സെക്രട്ടറി എൻജിനീയർ മുഷ്ത്താഖ്, തൃശൂർ ജില്ല പ്രസിഡൻറ് അസീസ് വലിയകത്ത്, ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് ചേലക്കര, മണ്ഡലം പ്രസിഡൻറ് പി.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി റഷീദ് ഏങ്ങണ്ടിയൂർ സ്വാഗതവും ജില്ല സെക്രട്ടറി ഇക്ബാൽ കൈപ്പമംഗലം നന്ദിയും പറഞ്ഞു.

