തൃശൂർ എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ ഓണാഘോഷം
text_fieldsതൃശൂർ എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ ഓണാഘോഷം
കുവൈത്ത് സിറ്റി: കുവൈത്തിലെ തൃശൂർ എൻജിനീയറിങ് കോളജ് അലുമ്നി ‘ടെക്കോണം 23’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.ഫഹാഹീൽ കോഹിനൂർ ഹാളിൽ നടന്ന ചടങ്ങിൽ അലുമ്നി ചെയർമാൻ അബ്ദുൽ ജബ്ബാർ, സുരേഷ് കൃഷ്ണൻ, സുധീർ, ജയരമ കുമാർ, കൃഷ്ണകുമാർ, സുനിൽ ചന്ദ്രൻ എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.
തുടർന്ന് നടന്ന ആഘോഷങ്ങളിൽ അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിഭവസമൃദ്ധമായ സദ്യയും ഒരുക്കി. അംഗങ്ങൾ വീടുകളിൽനിന്നാണ് വിവിധ സദ്യ വിഭവങ്ങൾ തയാറാക്കി കൊണ്ടുവന്നത്.

