ടി.എം. അമ്മദ് കുയിതേരിക്ക് യാത്രയയപ്പ്
text_fieldsഅമ്മദ് കുയിതേരിക്ക് നാദാപുരം മണ്ഡലം കമ്മിറ്റി ഉപഹാരം കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് എം.ആർ. നാസർ കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന മുതിർന്ന അംഗം ടി.എം അമ്മദ് കുയിതേരിക്ക് കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി.
സാൽമിയ മെട്രോ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഇ.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. നാസർ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം കൈമാറി. മുൻ മണ്ഡലം പ്രസിഡന്റ് അബ്ദുല്ല മാവിലായി ഷാൾ അണിയിച്ചു. ജനറൽ സെക്രട്ടറി സലീം ഹാജി പാലോത്തിൽ സ്വാഗതവും ട്രഷറർ സിറാജ് ചേനോളി നന്ദിയും പറഞ്ഞു. 38 വർഷത്തെ പ്രവാസത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച ടി.എം. അമ്മദ് യാത്രയയപ്പിന് നാദാപുരം മണ്ഡലം കമ്മിറ്റിക്ക് നന്ദി അറിയിച്ചു.

