ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം
text_fieldsകുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് വാർഷിക പ്രസംഗ മത്സരം സംഘടിപ്പിച്ചു. അന്താരാഷ്ട്ര പ്രഭാഷണം, നിമിഷ പ്രസംഗം, നർമ പ്രഭാഷണം, മൂല്യനിർണയ പ്രഭാഷണം വിഭാഗങ്ങളിലായി ക്ലബ് അംഗങ്ങൾ മാറ്റുരച്ചു. അധ്യക്ഷ ഷീബ പ്രമുഖ് മുഖ്യസംഘാടകയായ മത്സരത്തിൽ ജോർജ് മേലാടൻ (ഒമാൻ), ശബരി പ്രസാദ് (ഖത്തർ) എന്നിവർ മുഖ്യ വിധികർത്താക്കളായി.
ബീത ജോൺസൺ, സിബി ജോസഫ്, സുനിൽ തോമസ്, കുമാർ ആൻറണി എന്നിവർ വിവിധ മത്സര അധ്യക്ഷന്മാരായി. ഓൺലൈനിൽ നടത്തിയ മത്സരത്തിൽ അന്താരാഷ്ട്ര പ്രഭാഷണത്തിൽ ജോൺ മാത്യു പാറപ്പുറത്ത്, പ്രമുഖ് ബോസ്, സാജു സ്റ്റീഫൻ എന്നിവരും നിമിഷ പ്രസംഗത്തിൽ പ്രമുഖ് ബോസ്, സാജു സ്റ്റീഫൻ, റോസ്മിൻ സോയൂസ് എന്നിവരും നർമപ്രഭാഷണത്തിൽ പ്രതിഭ ഷിബു, റോസ്മിൻ സോയൂസ്, സാജു സ്റ്റീഫൻ എന്നിവരും മൂല്യനിർണയ പ്രഭാഷണത്തിൽ പ്രമുഖ് ബോസ്, സാജു സ്റ്റീഫൻ, പ്രതിഭ ഷിബു എന്നിവരും യഥാക്രമം ആദ്യ മൂന്ന് സ്ഥാനം നേടി. ഒന്നാം സ്ഥാനക്കാർ കുവൈത്തിനെ പ്രതിനിധാനംചെയ്ത് ലോകമലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് മത്സരങ്ങളിൽ പങ്കെടുക്കും.

