'ട്രാക്ക്' ഓണം - ഈദ് സംഗമം സംഘാടക സമിതി രൂപവത്കരിച്ചു
text_fields'ട്രാക്ക്' സംഘടിപ്പിക്കുന്ന "ഓണം - ഈദ് സംഗമം - 2022"ന്റെ സംഘാടക സമിതി രൂപവത്കരണത്തിനായി ചേർന്ന കേന്ദ്ര എക്സിക്യൂട്ടിവ് യോഗത്തിൽ നി
കുവൈത്ത് സിറ്റി : തിരുവനന്തപുരം നോൺ റസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്തിന്റെ (ട്രാക്ക് ) "ഓണം - ഈദ് സംഗമം - 2022 " അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂളിൽ സെപ്റ്റംബർ 30ന് നടക്കും. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ ട്രാക്ക് പ്രസിഡന്റ് എം.എ. നിസാമിന്റെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര എക്സി. യോഗത്തിൽ സംഘാടക സമിതി രൂപവത്കരിച്ചു. ചെയർമാൻ പി.ജി. ബിനു മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ : പ്രിയ രാജ് (ജന. കൺ.),ഹരിപ്രസാദ് (കൺ.),ആർ. രാധാകൃഷ്ണൻ, രാജേഷ് നായർ (കലാപരിപാടികൾ),മോഹനകുമാർ(ധനകാര്യം), ലിജോയ് ജോളി (റാഫിൾ),രതീഷ് വർക്കല, നീരജ്. ജെ.എസ് (പരസ്യം),പ്രദീപ് മോഹനൻ നായർ, വിജിത്ത് കുമാർ (വളന്റിയർ),അൻവർ, ആഷ്ലി ജോസഫ് (ഗതാഗതം),കൃഷ്ണരാജ്, അജിത്ത് കുമാർ (ഭക്ഷണം),സരിത ഹരിപ്രസാദ് (സ്റ്റേജ്),മിനി ജഗദീഷ് (റിസപ്ഷൻ) എന്നിവരെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി കെ.ആർ. ബൈജു സ്വാഗതവും ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.

