ട്രാസ്ക് ഇഫ്താർ സംഗമം
text_fieldsട്രാസ്ക് ഇഫ്താർ സംഗമത്തിൽ ഡോ. അമീർ അഹമ്മദ്
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) ഇഫ്താർ സംഗമത്തിൽ അസോസിയേഷൻ പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹരി കുളങ്ങര സ്വാഗതം പറഞ്ഞു. വിശിഷ്ട അതിഥി ഡോ. അമീർ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. അൻവർ സഈദ് ഇഫ്താർ സന്ദേശം നൽകി. ജോയ് ആലുക്കാസ് കുവൈത്ത് റീജനൽ മാനേജർ വിനോദ് കുമാർ, വനിതവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ എന്നിവർ ആശംസ നേർന്നു.
ട്രാസ്ക് പിക്നിക്കിനോടനുബന്ധിച്ച് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സര വിജയികൾക്കുള്ള സമ്മാനം മീഡിയ കൺവീനർ വിനീത് വിൽസൺ വിതരണം ചെയ്തു. സോഷ്യൽ വെൽഫെയർ കൺവീനർ ജയേഷ് ഏങ്ങണ്ടിയൂർ, സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, വനിത വേദി ജോയന്റ് സെക്രട്ടറി പ്രീന സുദർശൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായി. ട്രഷറർ ജാക്സൺ ജോസ് നന്ദി പറഞ്ഞു.

