മണ്ണിടിച്ചിൽ: കാണാതായ രണ്ട് തൊഴിലാളികൾ മരിച്ചു
text_fieldsകുവൈത്ത് വിമാനത്താവളം രണ്ടാം ടെർമിനൽ നിർമാണസ്ഥലത്ത് മണ്ണിടിച്ചിലുണ്ടായതിനെ
തുടർന്ന് അധികൃതർ തിരച്ചിൽ നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ രണ്ടാം ടെർമിനൽ നിർമാണ സ്ഥലത്ത് മണ്ണിടിച്ചിലിൽ കാണാതായ രണ്ട് തൊഴിലാളികളുടെ മൃതദേഹം ലഭിച്ചു. രണ്ട് നേപ്പാൾ പൗരന്മാരാണ് മരിച്ചത്. മണ്ണിടിച്ചിലിൽ അകപ്പെട്ട ഒരാളെ പരിക്കുകളോടെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് അപകടം. നാലുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് ഒരാളെ രക്ഷിക്കാനായതും രണ്ടുപേരുടെ മൃതദേഹം പുറത്തെടുത്തതും. വിമാനത്താവളത്തിെൻറ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ഡോ. റന അൽ ഫാരിസ് അടക്കമുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു.
ആഴത്തിലെടുത്ത കുഴിയിലേക്ക് മണ്ണിടിയുകയും തൊഴിലാളികൾ അകത്തു പെടുകയുമായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

