യു.എ.ഇ സംഘം കോസ്റ്റ് ഗാർഡ് ബേസ് സന്ദർശിച്ചു
text_fieldsഎൻ.എസ്.ആർ.സി സംഘം കുവൈത്ത് പ്രതിനിധികളുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: യു.എ.ഇയുടെ നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററിൽ (എൻ.എസ്.ആർ.സി) നിന്നുള്ള ഔദ്യോഗിക ദേശീയ ഗാർഡ് പ്രതിനിധി സംഘം സബാഹ് അൽ അഹമ്മദ് കോസ്റ്റ് ഗാർഡ് ബേസ് സന്ദർശിച്ചു. കുവൈത്തിലെ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, മാരിടൈം റെസ്ക്യൂ കോഓഡിനേഷൻ സെന്ററിലെ (എം.ആർ.സി.സി) വികസനവും പ്രവർത്തനവും എന്നിവയെക്കുറിച്ച് സംഘം വിലയിരുത്തി.
എൻ.എസ്.ആർ.സി പ്രതിനിധി സംഘത്തെ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കമാൻഡർ ശൈഖ് മുബാറക് അലി അസ്സബാഹ് സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള വൈദഗ്ധ്യ കൈമാറ്റം, സുരക്ഷാ സൈനിക സഹകരണം എന്നിവയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.

