യു.എസ് സ്വാതന്ത്ര്യദിനം; പുരോഗതിയും സമൃദ്ധിയും നേർന്ന് കുവൈത്ത്
text_fieldsഅമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: അമേരിക്കയുടെ 249ാമത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് കുവൈത്തിന്റെ ആശംസ. ആഘോഷദിനത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സന്ദേശം അയച്ചു.
കുവൈത്തും അമേരിക്കയും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധത്തെ അമീർ പ്രശംസിച്ചു. ഇരു രാജ്യങ്ങളുടെയും ദൃഢമായ ബന്ധങ്ങളും പൊതു താൽപര്യങ്ങളും വർധിപ്പിക്കുന്നതിനും സഹകരണത്തിനുള്ള കൂടുതൽ സാധ്യതകൾ തുറക്കാനും താൽപര്യം പ്രകടിപ്പിച്ചു. അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങൾക്കും നേതൃത്വത്തിനും അമീർ കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആശംസ സന്ദേശം അയച്ചു. കുവൈത്തും യു.എസും തമ്മിലുള്ള തന്ത്രപരവും ചരിത്രപരവുമായ ബന്ധത്തെ കിരീടാവകാശി പ്രശംസിച്ചു. യു.എസിന് കൂടുതൽ പുരോഗതിയും വികസനവും ആശംസിച്ചു.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹും ഡോണൾഡ് ട്രംപിന് ആശംസ സന്ദേശം അയച്ചു.

