വത്സ സാമിന് വനിതാവേദി യാത്രയയപ്പ് നൽകി
text_fieldsവനിതാവേദി കുവൈത്ത് സ്ഥാപക അംഗം വത്സ സാം, മുൻ ഉപദേശക സമിതി അംഗം സാം
പൈനുംമൂട് എന്നിവർക്ക് സംഘടന നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വനിതാവേദി കുവൈത്ത് സ്ഥാപക അംഗവും സജീവ പ്രവർത്തകയുമായ വത്സ സാമിനും വനിതാവേദി കുവൈത്ത് മുൻ ഉപദേശക സമിതി അംഗം സാം പൈനുംമൂടിനും സംഘടന യാത്രയയപ്പ് നൽകി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രമ അജിത് കുമാർ സാം പൈനുംമൂടിനെ കുറിച്ചും ഷിനി റോബർട്ട് വത്സ സാമിനെ പറ്റിയും കുറിപ്പുകൾ അവതരിപ്പിച്ചു.
കല കുവൈത്ത് ട്രഷറർ പി.ബി. സുരേഷ്, ഉപദേശക സമിതി അംഗങ്ങളായ സജി തോമസ് മാത്യു, ടി.വി. ഹിക്മത്, ആർ. നാഗനാഥൻ, വനിതാവേദി കേന്ദ്രകമ്മിറ്റി അംഗങ്ങൾ, അബ്ബാസിയ യൂനിറ്റ് അംഗങ്ങൾ എന്നിവർ സംസാരിച്ചു. വനിതാവേദി പ്രസിഡൻറ് സജിത സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡൻറ് അമീന അജ്നാസ് നന്ദിയും പറഞ്ഞു.

