വനിത വേദി കുവൈത്ത് യൂനിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി
text_fieldsകുവൈത്ത് സിറ്റി: വനിത വേദി കുവൈത്ത് കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി യൂനിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കി. ജലീബ്, അബ്ബാസിയ, അബൂഹലീഫ, ഫഹാഹീൽ യൂനിറ്റ് സമ്മേളനങ്ങൾ ആർ. നാഗനാഥൻ, സജി തോമസ് മാത്യു, ടി.വി. ഹിക്മത് എന്നിവർ ഉദ്ഘാടനം ചെയ്തു.യൂനിറ്റ് കൺവീനർമാരായ ഷിനി റോബർട്ട്, ടോളി തോമസ്, സുമതി ബാബു, ദേവി സുഭാഷ് എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വനിതവേദി കുവൈത്ത് പ്രസിഡൻറ് രമ അജിത്കുമാർ, ജനറൽ സെക്രട്ടറി ഷെറിൻ ഷാജു എന്നിവർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികൾ: ജലീബ് യൂനിറ്റ്: ജിജി രമേശ് (കൺ.), ബിന്ദു സൈജു, ഷീജ സജി (ജോ. കൺ.).
അബ്ബാസിയ: കെ.വി. ബിന്ദുജ (കൺ.), മേഴ്സി ശശീന്ദ്രൻ, ജൂലിയറ്റ് ഗോമസ് (ജോ. കൺ.).
അബൂഹലീഫ: സുമതി ബാബു (കൺ.), സുനിത സോമരാജ്, പ്രസീത ജിതിൻ (ജോ. കൺ.).
ഫഹാഹീൽ: കവിത അനൂപ് (കൺ.), പ്രശാന്തി ബിജോയ്, ദീപ ഗോപി (ജോ. കൺ.).
വൈസ് പ്രസിഡൻറ് ബിന്ദു ദിലീപ്, ജോയൻറ് സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശുഭ ഷൈൻ, ജിജി രമേശ്, ടോളി തോമസ്, സജിത സ്കറിയ, അജിത അനിൽകു, ദിപിമോൾ സുനിൽകു, വത്സ സാം, ദേവി സുഭാഷ്, സുമതി ബാബു, ശ്യാമള നാരായണൻ, ബിന്ദു സജീവ്, എന്നിവർ സംസാരിച്ചു.ഫർവാനിയ യൂനിറ്റ് കൺ. നാട്ടിലേക്ക് പോയ സാഹചര്യത്തിൽ പുതിയ കൺവീനറായി സൗമ്യ ജിഷ്ണുകുറുപ്പ് ചുമതലയേറ്റു.

