ഫർവാനിയയിൽ വാഹനങ്ങൾക്ക് തീപിടിച്ചു
text_fieldsഫർവാനിയയിൽ വാഹനങ്ങൾക്ക് തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ അണക്കുന്നു
കുവൈത്ത് സിറ്റി: ഫർവാനിയയിൽ വാഹനങ്ങൾക്ക് തീപിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് അപകടം. അടുത്തടുത്തായി നിർത്തിയിട്ട മൂന്ന് വാഹനങ്ങളിലാണ് തീപടർന്നത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേന തീകെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കാര്യമായ പരിക്കുകളൊന്നുമില്ലാതെ വൈകാതെ തീ അണച്ചതായി അഗ്നിശമനസേന അറിയിച്ചു.
അതേസമയം തീപിടിത്തത്തിൽ കാറുകൾ വലിയ രീതിയിൽ നശിച്ചു. വേനലിൽ താപനില വർധിക്കുന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിക്കാറുണ്ട്. കനത്ത ചൂടിൽ നിർത്തിയിട്ട കാറുകളും ഓടിക്കൊണ്ടിരിക്കുന്നവയും അപകടത്തിൽപെടുന്ന സംഭവങ്ങൾ ഉണ്ട്. കനത്ത ചൂട് കണക്കിലെടുത്ത് വാഹന ഉടമകൾ മുൻ കരുതൽ നടപടി സ്വീകരിക്കുകയും ജാഗ്രത പാലിക്കുകയും വേണം.

