‘വെളിച്ചമാണ് തിരുദൂതർ’ സംഗമം 29ന്
text_fieldsകുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) ഫർവാനിയ ഏരിയ സെപ്റ്റംബർ 29ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ ‘വെളിച്ചമാണ് തിരുദൂതർ’ പരിപാടി സംഘടിപ്പിക്കും.
വൈകീട്ട് 6.30ന് തുടങ്ങുന്ന സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും. കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് പി.ടി. മുഹമ്മദ് ശരീഫ് ഉദ്ഘാടനം നിർവഹിക്കും.
പരിപാടികളുടെ നടത്തിപ്പിനായി കമ്മിറ്റികൾ രൂപവത്കരിച്ചു. പ്രോഗ്രാം കൺവീനറായി അബ്ദുൽ വാഹിദിനെയും അസിസ്റ്റൻറ് പ്രോഗ്രാം കൺവീനറായി ഹഫീസ് മുഹമ്മദിനെയും തിരഞ്ഞെടുത്തു. മറ്റ് കൺവീനർമാർ: മുഹമ്മദ് ഷാഹിദ് സി., അബ്ദുൽ മജീദ്, നജീബ് സി.കെ., ഖലീൽ റഹ്മാൻ, അബ്ദുസ്സലാം പാടൂർ, അഫ്സൽ ഉസ്മാൻ, അഫ്താബ് ആലം, ആമീർ അലി. യോഗത്തിൽ കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡന്റ് നജീബ് സി.കെ. അധ്യക്ഷത വഹിച്ചു. ഏരിയ ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 97955685.

