കെ.ഐ.സി മെഹ്ബൂല മേഖല യൂനിറ്റ് സന്ദർശനം
text_fieldsകെ.ഐ.സി മെഹ്ബൂല മേഖല യൂനിറ്റ് സന്ദർശനം പരിപാടിയിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ(കെ.ഐ.സി) മെഹ്ബൂല മേഖല ‘തരംഗം-യൂനിറ്റ് കാരവൻ-2025’ എന്ന പേരിൽ യൂനിറ്റ് സന്ദർശനങ്ങൾ സംഘടിപ്പിച്ചു. മെഹ്ബൂല മേഖലക്ക് കീഴിലുള്ള ആറ് യൂനിറ്റുകളിലായി നടന്ന പരിപാടിയിൽ കർമപദ്ധതി അവതരണം, നേതൃ പരിശീലനം, മോട്ടിവേഷൻ ക്ലാസ് തുടങ്ങിയ നടന്നു. കെ.ഐ.സി കേന്ദ്ര മേഖല നേതാക്കളായ ഇസ്മായിൽ ഹുദവി,ശിഹാബ് മാസ്റ്റർ നീലഗിരി, അബ്ദുൽ മുനീർ പെരുമുഖം, അമീൻ മുസ്ലിയാർ, ഹസൻ തഖ്വ, മുഷ്താഖ് നഹ, എ.ജി.മുഹമ്മദ്, നാസർ കാപ്പാട്, ആദിൽ ചീക്കോട്, തസ്ലീം, റാഷിദ് ചീക്കോട്, സി.പി.വാഹിദ് എന്നിവർ നേതൃത്വം നൽകി.

