ഫാ. ഡേവിസ് ചിറമേലിനെ സന്ദർശിച്ചു
text_fieldsഫാ. ഡേവിസ് ചിറമേലിന് തിരുവല്ല പ്രവാസി അസോസിയേഷൻ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ഫാ. ഡേവിസ് ചിറമേലിനെ തിരുവല്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു.ഭാരവാഹികളോട് ഫാ. ഡേവിസ് ചിറമേൽ അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു. പ്രസിഡന്റ് റെജി കൊരുത്ത്, ജനറൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം, റോണി വർഗീസ്, ട്രഷറർ റൈജു അരീകര, പി.ആർ.ഒ ഷിജു ആലപ്പാട് എന്നിവർ സംസാരിച്ചു.
ഡേവിസ് ചിറമേലിനെ രക്ഷാധികാരി കെ.എസ്. വർഗീസ് പൊന്നാട അണിയിച്ചു. കെ.ജി. അലക്സാണ്ടർ, ശ്രീകുമാർ, ക്രിസ്റ്റി അലക്സാണ്ടർ, അലക്സ് കാറ്റോട്, ശിവകുമാർ തിരുവല്ല, ബൈജു ജോസ്, എബി തോമസ്, ഷെബി കുറുപ്പൻപറമ്പിൽ, റെജി ഒമെഗ, ഷിബു ഓതറ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

