വോയ്സ് കുവൈത്ത് അബ്ബാസിയ യൂനിറ്റിന് പുതിയ ഭാരവാഹികൾ
text_fieldsരഞ്ജിത്ത് കൃഷ്ണൻ (കൺ), ഗിരീഷ് രാമചന്ദ്രൻ (സെക്ര),
കെ.പി. ഉദയൻ (ട്രഷ)
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) അബ്ബാസിയ യൂനിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി കെ.വി. രാധാകൃഷ്ണൻ, കേന്ദ്ര ട്രഷറർ കെ. ഗോപിനാഥൻ, ഉപദേശക സമിതി അംഗം അഡ്വ. രതീഷ് ടി. ധരൻ, വെൽഫെയർ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി ബിപിൻ കെ. ബാബു, കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ എൻ.വി. രാധാകൃഷ്ണൻ, എം. രത്നാകരൻ, എം.എസ്. ഷനിൽ, വി.കെ. സജീവ്, വനിതവേദി ജനറൽ സെക്രട്ടറി എസ്. സുമലത, വനിതവേദി ട്രഷറർ അനീജ രാജേഷ്, വനിതവേദി സെക്രട്ടറി ലത സത്യൻ എന്നിവർ ആശംസകൾ നേർന്നു.
അബ്ബാസിയ യൂനിറ്റ് മുൻ കൺവീനർ ടി.കെ. റെജി സ്വാഗതവും അബ്ബാസിയ യൂനിറ്റ് പുതിയ കൺവീനർ രഞ്ജിത്ത് കൃഷ്ണൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: രഞ്ജിത്ത് കൃഷ്ണൻ (കൺ), ഗിരീഷ് രാമചന്ദ്രൻ (സെക്ര), കെ.പി. ഉദയൻ (ട്രഷ), ബാബു പറമ്പത്ത് (ജോ. കൺ), രജിത് രാജൻ (ജോ. സെക്ര), രതീഷ് രാമചന്ദ്രൻ (ജോ. ട്രഷ), അജിത് കൃഷ്ണൻ, എ.ബി. അനു കുമാർ, ബാബു വയനാട്, ജഗദീഷ് ഇ.വി, വിനോജ് രാജഗോപാൽ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).

