വോയ്സ് കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsപി.ജി. ബിനു, ജോയ് നന്ദനം, സുജീഷ് പി. ചന്ദ്രൻ, ബിപിൻ കെ. ബാബു
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: പി.ജി. ബിനു (ചെയർമാൻ), ഷനിൽ വെങ്ങളത്ത് (രക്ഷാധികാരി), ജോയ് നന്ദനം (പ്രസിഡന്റ്), സുജീഷ് പി. ചന്ദ്രൻ (ജനറൽ സെക്രട്ടറി), ബിപിൻ കെ. ബാബു (ട്രഷറർ), പ്രമോദ് കക്കോത്ത് (വൈസ് പ്രസിഡന്റ്), സബീഷ് കൃഷ്ണൻ കുട്ടി, പ്രമോദ് മാണുക്കര (സെക്രട്ടറി), ചന്ദ്രു പറക്കോട് (ജോ. ട്രഷറർ), രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് (ഓർഗനൈസിങ് സെക്രട്ടറി), ടി.വി. ഉണ്ണിക്കൃഷ്ണൻ (വെൽഫെയർ സെക്രട്ടറി), വി.കെ. സജീവ് (ആർട്സ് സെക്രട്ടറി), കെ. വിജയൻ, കെ.സി. രമേഷ്, അരുൺ ആനന്ദ്, സജയൻ വേലപ്പൻ, അഡ്വ. ശിവദാസൻ, അഡ്വ. രതീഷ് (ഉപദേശക സമിതി അംഗങ്ങൾ), എം. രത്നാകരൻ, മഹേഷ് വിജയൻ, എൻ.വി. രാധാകൃഷ്ണൻ, ദിലീപ് തുളസി, ടി.കെ. റെജി, ഹരി ശ്രീനിലയം, കെ.എസ്. രാജീവ്, ഗിരീഷ് ജി.ഗോപൻ, കെ.കെ. സജീവ്, അശോക് കുമാർ (കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങൾ).
ജനറൽ ബോഡി യോഗത്തിൽ രക്ഷാധികാരി ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ റിപ്പോർട്ടും ട്രഷറർ ബിപിൻ കെ. ബാബു കണക്കും അവതരിപ്പിച്ചു. ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും പ്രസിഡന്റ് ജോയ് നന്ദനം നന്ദിയും പറഞ്ഞു.

