വോട്ട് വിമാനത്തിന് സ്വീകരണം
text_fieldsകുവൈത്തിൽ നിന്ന് എത്തിയവരെ കോഴിക്കോട് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്തിൽ നിന്ന് കോഴിക്കോടെത്തിയവരെ കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ്, യു.ഡി.എഫ് പ്രവർത്തകർ സ്വീകരിച്ചു. കെ.എം.സി.സി. കണ്ണൂർ ജില്ല കമ്മറ്റി കുവൈത്ത് പ്രൈവറ്റ് നഴ്സ് കൂട്ടായ്മയുടെ സഹകരണത്തിലാണ് വോട്ട് വിമാനം ഏർപ്പെടുത്തിയത്. കണ്ണൂർ ജില്ല പ്രസിഡന്റ് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി നേതാക്കളും പ്രവർത്തകരും വിമാനത്തിലുണ്ടായിരുന്നു. കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയയപ്പിൽ സംസ്ഥാന ഭാരവാഹികളായ ഷാഫി കൊല്ലം, ടി.ടി. ഷംസു, ശഹീദ് പാടില്ലത്ത്, മുസ്തഫ സി.കെ, അസീസ് നരക്കോട്ട് എന്നിവർ പങ്കെടുത്തു.

